Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NTPC Project

മുൻ ജാർഖണ്ഡ് മന്ത്രിയുടെ വീട് എൻടിപിസി പദ്ധതിക്കായി ഇടിച്ചുനിരത്തി

ഹ​​​സാ​​​രി​​​ബാ​​​ഗ് : ജാ​​​ർ​​​ഖ​​​ണ്ഡ് മു​​​ൻ മ​​​ന്ത്രി​​​യും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ യോ​​​ഗേ​​​ന്ദ്ര സാ​​​വോ​​​യു​​​ടെ വീ​​​ട് ഹ​​​സാ​​​രി​​​ബാ​​​ഗ് ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്തി. എ​​​ൻ​​​ടി​​​പി​​​സി​​​യു​​​ടെ ക​​​ൽ​​​ക്ക​​​രി ഖ​​​ന​​​ന പ​​​ദ്ധ​​​തി​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണ് വീ​​​ട് ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്തി​​​യ​​​ത്. ഭൂ​​​മി എ​​​ൻ​​​ടി​​​പി​​​സി​​​ക്കു കൈ​​​മാ​​​റി.

ജോ​​​ർ​​​ദാ​​​ഗ് മേ​​​ഖ​​​ല​​​യി​​​ലെ​​​വീ​​​ടാ​​​ണ് വ​​​ൻ പോ​​​ലീ​​​സ് സം​​​ഘ​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്തി​​​യ​​​ത്. ഭൂ​​​മി​​​യും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും സം​​​ബ​​​ന്ധി​​​ച്ച് ദീ​​​ർ​​​കാ​​​ല​​​മാ​​​യി ത​​​ർ​​​ക്കം നി​​​ല​​​നി​​​ന്നി​​​രു​​​ന്നു. എ​​​ൻ​​​ടി​​​പി​​​സി ന​​​ല്കി​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം യോ​​​ഗേ​​​ന്ദ്ര സാ​​​വോ സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നി​​​ല്ല. ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സാ​​​വോ​​​യും ഭാ​​​ര്യ​​​യും മു​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ നി​​​ർ​​​മ​​​ല ദേ​​​വി​​​യും വീ​​​ടി​​​നു മു​​​ന്നി​​​ൽ ധ​​​ർ​​​ണ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

1.97 കോ​​​ടി രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്കി​​​യെ​​​ങ്കി​​​ലും സാ​​​വോ സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്ന് എ​​​ൻ​​​ടി​​​പി​​​സി എ​​​ജി​​​എം നീ​​​ൽ മാ​​​ധ​​​വ് സ്വെ​​​യി​​​ൻ പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് റാ​​​ഞ്ചി​​​യി​​​ലെ ട്രൈ​​​ബ്യൂ​​​ണ​​​ൽ കോ​​​ട​​​തി​​​യി​​​ൽ പ​​ണം കെ​​​ട്ടി​​​വ​​​ച്ചു.

ക​​​ൽ​​​ക്ക​​​രി ഖ​​​ന​​​ന വി​​​ക​​​സ​​​ന ജോ​​​ലി​​​ക​​​ൾ ത​​​ട​​​സ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് വീ​​​ട് ഇ​​​ടി​​​ച്ചു​​​പൊ​​​ളി​​​ച്ചു​​​നീ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​തെ​​​ന്ന് എ​​​ൻ​​​ടി​​​പി​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. വീ​​​ട് പൊ​​​ളി​​​ച്ച​​​തി​​​നെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് യോ​​​ഗേ​​​ന്ദ്ര സാ​​​വോ​​​യു​​​ടെ മ​​​ക​​​ളും മു​​​ൻ ബ​​​ർ​​​ക്കാ​​​ഗാ​​​വ് എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ അം​​​ബാ പ്ര​​​സാ​​​ദ് പ​​​റ​​​ഞ്ഞു

Latest News

Corehub Up